Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Managing Committee

Kottayam

പാ​ലാ ജ​ന​റ​ല്‍ ആ​ശു​പ​ത്രി മാ​നേ​ജിം​ഗ് ക​മ്മി​റ്റി ചേ​ര്‍​ന്നി​ട്ട് ആറു മാസം

പാ​ലാ: ന​ഗ​ര​സ​ഭ​യി​ല്‍ വി​വാ​ദ​ങ്ങ​ളും ത​മ്മി​ല​ടി​യും ച​ര്‍​ച്ച​ക​ളും തു​ട​രു​മ്പോ​ള്‍ സാ​ധാ​ര​ണ ജ​ന​ങ്ങ​ളെ ബാ​ധി​ക്കു​ന്ന പ്ര​ധാ​ന വി​ഷ​യ​ങ്ങ​ള്‍ അ​വ​ഗ​ണി​ക്ക​പ്പെ​ടു​ന്ന​താ​യി ആ​ക്ഷേ​പം. ദി​വ​സം​തോ​റും ആ​യി​ര​ക്ക​ണ​ക്കി​ന് രോ​ഗി​ക​ള്‍ ആ​ശ്ര​യി​ക്കു​ന്ന പാ​ലാ കെ.​എം. മാ​ണി മൊ​മ്മോ​റി​യ​ല്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ കാ​ര്യ​ങ്ങ​ള്‍ ബു​ദ്ധി​മു​ട്ടി​ലാ​ണ്. പ​ല വ​കു​പ്പു​ക​ളി​ലും ആ​വ​ശ്യ​ത്തി​ന് ഡോ​ക്‌​ട​ര്‍​മാ​രി​ല്ല. ക​ഴി​ഞ്ഞ ആ​റു മാ​സ​മാ​യി ആ​ശു​പ​ത്രി മാ​നേ​ജിം​ഗ് ക​മ്മി​റ്റി കൂ​ടാ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ല.

മു​ന്‍​പ് ര​ണ്ടു മാ​സം കൂ​ടു​മ്പോ​ള്‍ ആ​ശു​പ​ത്രി വി​ക​സ​ന​സ​മി​തി കൂ​ടു​ക​യും വി​ക​സ​ന കാ​ര്യ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യു​ക​യും വ​ര​വു​ചെ​ല​വ് ക​ണ​ക്കു​ക​ള്‍ അ​വ​ത​രി​പ്പി​ക്കു​യും ചെ​യ്തി​രു​ന്നു. കാ​ര്‍​ഡി​യോ​ള​ജി വി​ഭാ​ഗ​ത്തി​ല്‍ ഡോ​ക്‌​ട​ര്‍​മാ​രു​ടെ നി​യ​മ​നം ക​ഴി​ഞ്ഞ നാ​ലു വ​ര്‍​ഷ​മാ​യി ന​ട​ത്തി​യി​ട്ടി​ല്ല. പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​ന് ഫോ​റ​ന്‍​സി​ക് സ​ര്‍​ജ​ന്‍ സ്ഥ​ലം മാ​റി​യി​ട്ട് പു​തി​യ നി​യ​മ​നം ന​ട​ത്തി​യി​ട്ടി​ല്ല. സ​ര്‍​ജ​റി​ക്ക് ഡോ​ക്‌​ട​ര്‍​മാ​ര്‍ ആ​വ​ശ്യ​ത്തി​നി​ല്ല. സൈ​ക്യാ​ട്രി വി​ഭാ​ഗ​ത്തി​ലും ഡോ​ക്‌​ട​റി​ല്ല. ശ​രി​യാ​യ വാ​ഹ​ന പാ​ര്‍​ക്കിം​ഗ് സൗ​ക​ര്യം ഇ​ല്ലാ​ത്ത​തി​നാ​ല്‍ വാ​ഹ​നം പാ​ര്‍​ക്ക് ചെ​യ്യു​ന്ന​തി​ന് സ്ഥ​ല​ത്ത് എ​ത്തു​ന്ന​വ​രും സെ​ക്യൂരി​റ്റി ജീ​വ​ന​ക്കാ​രും ത​മ്മി​ല്‍ നി​ര​ന്ത​രം സം​ഘ​ര്‍​ഷ​ത്തി​ലു​മാ​ണ്.

പു​തി​യ ആ​ശു​പ​ത്രി ബ്ലോ​ക്കു​ക​ളി​ല്‍ നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ല്‍ ഗ്ലാ​സ് പൊ​ട്ടി​യി​ട്ടു​ണ്ട്. മ​ഴ​യ​ത്ത് ചോ​ര്‍​ച്ച​യു​മു​ണ്ട്. മൂ​ന്നാം നി​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഫാ​ര്‍​മ​സി​യി​ലും മ​രു​ന്നു​ക​ള്‍ വാ​ങ്ങു​ന്ന​തി​ന് രോ​ഗി​ക​ള്‍ മ​ണി​ക്കൂ​റു​ക​ള്‍ കാ​ത്തു നി​ല്‍​ക്ക​ണം.

മെ​യി​ല്‍ റോ​ഡി​നു ചേ​ര്‍​ന്ന് പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഡ​യ​ഗ്‌​നോ​സ്റ്റി​ക് സെ​ന്‍റ​ര്‍ ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ​യും മോ​ര്‍​ച്ച​റി​യു​ടെ​യും അ​ടി​ഭാ​ഗം ഇ​ടി​ഞ്ഞി​ട്ട് സം​ര​ക്ഷ​ണ​ഭി​ത്തി നി​ര്‍​മി​ക്കാ​ന്‍ ഒ​ന്ന​ര കോ​ടി രൂ​പ ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ ബ​ജ​റ്റി​ല്‍ അ​നു​വ​ദി​ച്ച​ത് ഉ​ദ്യോ​ഗ​ന്ഥ​രു​ടെ അ​നാ​സ്ഥ കാ​ര​ണം മു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്. ആ​ശു​പ​ത്രി റോ​ഡി​ന്‍റെ നി​ര്‍​മാ​ണ​വും സ​മ​യ​ത്ത് പൂ​ര്‍​ത്തീ​ക​രി​ച്ച് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കു​ന്ന​തി​നു​ള്ള പ​ണി​ക​ളും മ​ന്ദ​ഗ​തി​യി​ലാ​ണ്.

Latest News

Corehub Up